Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Constituency

Kannur

എ​ൽ​ഡി​എ​ഫ് ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം വി​ക​സ​ന ശി​ല്പ​ശാ​ല ന​ട​ത്തി

ശ്രീ​ക​ണ്ഠ​പു​രം: എ​ൽ​ഡി​എ​ഫ് ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി വി​ക​സ​ന ശി​ല്പ​ശാ​ല ന​ട​ത്തി.

മു​ൻ എം​എ​ൽ​എ ജ​യിം​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ള്ള​വ​ർ ശി​ല്പ​ശാ​ല​യി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു.

കാ​ർ​ഷി​ക പ്രാ​ധാ​ന്യ​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ "ഇ​രി​ക്കൂ​ർ ബ്രാ​ൻ​ഡ്" എ​ന്ന പേ​രി​ൽ ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആ ​ബ്രാ​ൻ​ഡി​ൽ വി​പ​ണ​നം ന​ട​ത്താ​നും സ്ഥി​രം സം​വി​ധാ​ന​മൊ​രു​ക്കു​ക, റ​ബ​ർ അ​ധി​ഷ്ഠി​ത മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ, വ​ന്യ​മൃ​ഗ​ശ​ല്യ​വും ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് കൃ​ഷി​യെ​യും ക​ർ​ഷ​ക​രെ​യും ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ 200 നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

ഓ​രോ നി​ർ​ദേ​ശ​ങ്ങ​ളും മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്ന് സ്ഥാ​നാ​ർ​ഥി മാ​ത്യു കു​ന്ന​പ്പ​ള്ളി പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ജി കു​റ്റ്യാ​നി​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Latest News

Corehub Up